കൊച്ചി: അങ്ങനെ അതുമായി..... ഒടുവിൽ അവിവാഹിതരും സംഘടിക്കുന്നു. ആദ്യമായി കൊച്ചിയിൽ അവിവാഹിതരുടെ സംഗമവും നടത്തി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ ആണ് അവിവാഹിതരുടെ സംഗമം നടത്തിയത്. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രൂപത ഡയറക്ടര്‍ ഫാ. ആന്റണി കുഴിവേലില്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. കെ എല്‍സിഎ രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍ അധ്യക്ഷനായി. ജീസസ് യൂത്ത് കോര്‍ഡിനേറ്റര്‍ ബോണി വലിയപറമ്പില്‍, ചവറ കല്ചറല് സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോസഫ് സി. മാത്യു എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി . ബാബു കാളിപ്പറമ്പില്‍, ജോബ് പുളിക്കില്‍, ടി.എ. ഡാല്‍ഫില്‍, സാബു കാനക്കാപ്പള്ളി, ഷാജു ആനന്ദശ്ശേരി, സിന്ധു ജസ്റ്റസ്, ഹെന്‍സണ്‍ പോത്തംപള്ളി, വിദ്യ ജോജി , സെബാസ്റ്റിന് കെ.ജെ. എന്നിവര്‍ പ്രസംഗിച്ചു.ഇത് ആദ്യമായാണ് അവിവാഹിതരുടെ ഇത്രയും വലിയ സമ്മേളനം നടത്തുന്നത്. പ്രാദേശികമായി പലയിടങ്ങളിലും കത്തോലിക്കാ സഭയുടെ ഇടവക പള്ളികൾ കേന്ദ്രീകരിച്ച് ഇത്തരം ചെറിയ സമ്മേളനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട്. ഇത്തവണ മൂന്ന് രൂപതകൾ ചേർന്നാണ് സംഗമം നടത്തിയത്.
Singles also get organized. A huge meeting was held in Kochi.